അഗളി: വനവാസികളായ പട്ടികവർഗ്ഗ ഗോത്രവർഗ്ഗങ്ങളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനാവകാശ നിയമം സംബന്ധിച്ച് ദ്വിദിന പരിശീലനം കിലയിൽ നടന്നു. വനാവകാശ സംരക്ഷണ സമിതി അംഗങ്ങൾ, എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ അനിമേറ്റർമാർ, വനംവകുപ്പ് പ്രതിനിധികൾ എന്നിവർ പരിശീലനാർത്ഥികളായി. ആദിവാസികളും ആവാസവ്യവസ്ഥയും, വനാവകാശ നിയമപ്രകാരമുള്ള ചുമതലകൾ, വനാവകാശം അട്ടപ്പാടി മേഖലയിൽ നടപ്പാക്കാനുള്ള വെല്ലുവിളികൾ എപ്രകാരം തരണം ചെയ്യാം എന്നീ വിഷയങ്ങളിൽ ചർച്ചയും ക്ലാസുകളും നടന്നു. ബാംഗ്ലൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ ഡോ. സീമ പുരുഷോത്തമൻ, കില അസി.പ്രൊഫ.ഡോ.ജിബിനി കുര്യൻ, അമൃത, അജ്മൽ, രമ, ഗീത എന്നിവർ ക്ലാസുകൾ നയിച്ചു. കില ടീം അംഗങ്ങളായ എസ്.ഉമേഷ്, കെ.പ്രതാപൻ, ജി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |