തിരുവനന്തപുരം:സംസ്ഥാനത്തെ നാല് ട്രെയിനുകളിൽകൂടി 16 മുതൽ സീസൺ ടിക്കറ്റ് അൺ റിസർവ്ഡ് ടിക്കറ്റ് യാത്ര അനുവദിച്ചതായി റെയിൽവേ അറിയിച്ചു. രാജ്യറാണി,മലബാർ,മാവേലി,താംബരം - നാഗർകോവിൽ എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണിത്. 20,ഏപ്രിൽ 1,16,20,മേയ് 1 തീയതികളിലായി ശേഷിക്കുന്ന ട്രെയിനുകളിലും അൺറിസർവ്വ്ഡ് കോച്ചുകൾ അനുവദിക്കും.വഞ്ചിനാട്,ഇന്റർസിറ്റി ഉൾപ്പെടെ നിരവധി ട്രെയിനുകളിൽ നേരത്തെ സീസൺ ടിക്കറ്റ്,അൺറിസർവ്വ്ഡ് യാത്ര അനുവദിച്ചിരുന്നു.കൊവിഡ് മഹാമാരി പരിഗണിച്ച് 2020ലാണ് ട്രെയിനുകളിൽ അൺറിസർവ്വ്ഡ് കോച്ചുകളും ജനറൽ ടിക്കറ്റ് യാത്രകളും നിരോധിച്ചത്.
കൊല്ലം - ചെങ്കോട്ട എക്സ്പ്രസ്
22വരെ റദ്ദാക്കി
തിരുവനന്തപുരം: പുനലൂർ -കൊല്ലം റെയിൽ പാതയിൽ വൈദ്യുതീകരണ ജോലി നടക്കുന്നതിനാൽ കൊല്ലം - ചെങ്കോട്ട പ്രതിദിന എക്സ്പ്രസ് ഇന്നു മുതൽ 22വരെ റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |