അമ്പലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ രാജ്യാന്തര ശ്വാസകോശ വിദഗ്ധനും അമേരിക്കൻ കോളേജ് ഒഫ് ചെസ്റ്റ് ഫിസിഷ്യൻസ് ഗവർണറുമായ ഡോ. സുബാകർ കാണ്ടിക്ക് ആലപ്പുഴയിലെ ശ്വാസകോശവിദഗ്ധരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അക്കാദമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റ് ഡോ.പി.എസ്.ഷാജഹാൻ, ശ്വാസകോശ വിഭാഗം മേധാവിയും റെസ്പിറേറ്ററി സൊസൈറ്റി ആലപ്പുഴ ചാപ്റ്റർ പ്രസിഡന്റുമായ ഡോ.പി.വേണുഗോപാൽ, ഡോ.സായി ലാൽ എന്നിവർ സംസാരിച്ചു. കയർ- ചെമ്മീൻ തൊഴിലാളികൾക്കിടയിലെ ശ്വാസ കോശ പ്രശ്നങ്ങളെ ക്കുറിച്ച് മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം നടത്തിയ പഠനങ്ങൾ വിലയിരുത്തിയ അദ്ദേഹം പ്രശ്നം ദേശീയ ശാസ്ത്ര സമിതികളുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |