മാവേലിക്കര- എക്സൈസ് റേഞ്ചിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര, ഭരണിക്കാവ് ഗ്രാമ പഞ്ചായത്തുകളിൽ കുടുംബശ്രീയുമായി ചേർന്ന് രക്ഷിതാക്കളറിയാൻ എന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സജുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് മാവേലിക്കര സർക്കിൾ ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ നയിച്ചു. ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഓമനക്കുട്ടൻ സംസാരിച്ചു.
ഭരണിക്കാവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ദീപ ഉദ്ഘാടനം ചെയ്തു. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സജു അധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ ക്ലാസ്സ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |