SignIn
Kerala Kaumudi Online
Friday, 20 September 2024 2.47 AM IST

ലോക ജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ലോക ജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മസ്‌കറ്റ് ഹോട്ടലിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഭൂജലം അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് എന്ന വിഷയത്തിൽ അധിഷ്ഠിതമായാണു പരിപാടി.
സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അദ്ധ്യക്ഷനാകും. കേന്ദ്ര ഭൂജല ബോർഡ് റീജിയണൽ ഡയറക്ടർ ഡോ. എ. സുബ്ബരാജ് മുഖ്യപ്രഭാഷണം നടത്തും. ഭൂജല വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ ആൻസി ജോസഫ്, മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ, പ്ലാനിംഗ് ബോർഡ് കൃഷി വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ജോൺ കുര്യൻ, ഐ.ഡി.ആർ.ബി ചീഫ് എൻജിനിയർ ആർ. പ്രിയേഷ് തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഭൂജലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാർ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WATER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.