SignIn
Kerala Kaumudi Online
Thursday, 19 September 2024 3.33 PM IST

ഒറ്റപ്പെടൽ ആനകളിലും വില്ലൻ

Increase Font Size Decrease Font Size Print Page
elephant

ഹെൽസിങ്കി : വിഷാദം, മാനസിക സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ നിരവധി പേരെ അലട്ടുന്ന പ്രശനങ്ങളാണ്. എന്നാൽ, ഈ മാനസിക പ്രശ്നങ്ങൾ മനുഷ്യരെ മാത്രമല്ല ആനകളെയും ബാധിക്കുന്നതായി കണ്ടെത്തൽ. കൂട്ടത്തിൽ നിന്നകന്ന് തനിച്ച് കഴിയുമ്പോൾ ആനകളിൽ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടാറുണ്ടെന്നാണ് ഫിൻലൻഡിലെ യൂണിവേഴ്സിറ്റി ഒഫ് ടൂർകു നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആൺ ആനകളിലാണ് ഒറ്റപ്പെട്ട് കഴിയുമ്പോൾ സമ്മർദ്ദം കൂടുന്നതായി കണ്ടെത്തിയത്. പിടിയാനകളിൽ കുട്ടിയാനകളുടെ സാമീപ്യം സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുന്നു. മ്യാൻമറിലെ ഏഷ്യൻ ആനകളിലെ സ്ട്രേസ് ഹോർമോണുകളിൽ നടത്തിയ താരതമ്യ പഠനത്തിൽ നിന്നാണ് ഇത്തരമൊരു നിഗമനം. 95 ആനകളെയാണ് ഗവേഷക സംഘം പഠനവിധേയമാക്കിയത്. ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന ആനകളുടെ ക്ഷേമത്തിനായുള്ള മാർഗങ്ങൾ കണ്ടെത്താൻ പഠനം സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.