തിരുവനന്തപുരം: കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുന്ന ടൂറിസം വകുപ്പിന്റെ 'മായ' വാട്സാപ്പ് ചാറ്റ്ബോട്ട് സേവനത്തിന് തുടക്കമായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയ രാജ്യത്തെ ആദ്യ ചാറ്റ്ബോട്ട് സംവിധാനമാണിത്.
ലോകത്തെവിടെയുമുള്ള സഞ്ചാരികൾക്ക് അനായാസം നമ്മുടെ നാടിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും യാത്രാവിവരങ്ങൾ ചോദിച്ചറിയാനുമുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന നൂതന വെർച്വൽ അസിസ്റ്റന്റാണ് 'മായ'യെന്ന് ഉദ്ഘാടനം ചെയ്ത ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ ട്രാവൽ ഗൈഡിലൂടെ ടൂറിസത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. 7510512345 എന്ന വാട്സാപ്പ് നമ്പറിലൂടേയും ക്യുആർകോഡ് സ്കാൻ ചെയ്തും സേവനം പ്രയോജനപ്പെടുത്താം. ചടങ്ങിൽ അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ടൂറിസം ഡയറക്ടർ വി.ആർ കൃഷ്ണതേജ, ടൂറിസം മാർക്കറ്റിംഗ് ഡെപ്യൂട്ടി ഡയറക്ടർ രാജീവ് ജി.എൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |