ബെംഗളുരു : ഗോവയ്ക്കെതിരായ അണ്ടർ -25 സി.കെ നായ്ഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനായി ഷോൺ റോജർ (165) സെഞ്ച്വറി നേടി. ജെ.അനന്തകൃഷ്ണൻ(82) അർദ്ധസെഞ്ച്വറി നേടി. ഇരുവരുടെയും മികവിൽ ഗോവയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 454നെതിരെ മൂന്നാം ദിനം കളിനിറുത്തുമ്പോൾ കേരളം 413/6 എന്ന നിലയിലെത്തി.
257 പന്തുകൾ നേരിട്ട ഷോൺ 17ഫോറുകളുടെയും 5 സിക്സുകളുടെയും അകമ്പടിയോടെയാണ് 165 റൺസടിച്ചുകൂട്ടിയത്. 125 പന്തുകൾ നേരിട്ട അനന്തകൃഷ്ണൻ 8 ഫോറുകളും ഒരു സിക്സും പായിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ സായ് ക്രിക്കറ്റ് കോച്ചിംഗ് സെന്ററിലെ പരിശീലകൻ ബിജു ജോർജിന്റെ ശിഷ്യരാണ് ഷോണും അനന്തകൃഷ്ണനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |