ആലപ്പുഴ: പക്ഷിപ്പനി ബാധിച്ചതിനെത്തുടർന്ന് താറാവുകൾ നഷ്ടമായ കർഷകർക്കുള്ള ധനസഹായ വിതരണവും സെമിനാറും ഇന്ന് രാവിലെ ഒമ്പതിന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിൽ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.എസ്. സിന്ധു പദ്ധതി വിശദീകരിക്കും.
എം.പിമാരായ കൊടിക്കുന്നിൽ സരേഷ്, എ.എം.ആരിഫ്, എം.എൽ.എ.മാരായ രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ. ശോഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി. ഇന്ദിര തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |