SignIn
Kerala Kaumudi Online
Monday, 04 November 2024 8.54 AM IST

മുക്കുപണ്ടം പണയം വച്ച് ദമ്പതികൾ തട്ടിയ‌ത് 47 ലക്ഷം രൂപ; പിടിക്കപ്പെടാതെ തട്ടിപ്പ് നടത്തിയത് ഒരു വർഷത്തോളം

Increase Font Size Decrease Font Size Print Page
couple-arrested

പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. വള്ളിക്കുന്ന്, കടലുണ്ടി നഗരം കിഴക്കന്റെ പുരയ്ക്കൽ വീട്ടിൽ നസീർ അഹമ്മദ് (45), ഭാര്യ അസ്മ(40) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് കോഴിക്കോട് പന്തീരാങ്കാവിലുള്ള ഫ്ളാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്.

വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽ നിന്നും 24 ലക്ഷവും അരിയല്ലൂർ സഹകരണ ബാങ്കിൽ നിന്നും 23 ലക്ഷവും മുക്കുപണ്ടം പണയം വച്ച് ഇവർ കൈക്കലാക്കിയെന്നാണ് പരാതി. 2021 മെയ് മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായിട്ടാണ് വ്യാജ സ്വർണം ഇവർ പണയം വച്ചത്.

ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയാണ് വ്യാജ സ്വർണം പണയം വയ്ക്കാൻ നൽകിയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ഒരു ഗ്രാം വ്യാജ സ്വർണത്തിന് 500 രൂപ നിരക്കിൽ പ്രതിക്ക് നൽകി. വ്യാജ സ്വർണത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

നിലവിൽ പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം ഇവർക്ക് 7 വർഷം വരെ തടവ് ലഭിച്ചേക്കാം. പ്രതികൾ പണയം വച്ച വ്യാജ സ്വർണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ പരിശോധയ്ക്കായി ഈ വ്യാജ സ്വർണം കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, COUPLE ARRESTED, COUPLE, ARRESTED, FAKE GOLD, FAKE GOLD PLEDGING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.