മംഗലംഡാം: വിൽപനക്ക് കൊണ്ടുവന്ന 900 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വണ്ടാഴി നെല്ലിക്കോട് മഹേഷാണ് (27) പൊലീസിന്റെ പിടിയിലായത്. ആലത്തൂർ ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലംഡാം സി.ഐ കെ.ടി ശ്രീനിവാസന്റെ നിർദ്ദേശപ്രകാരം മംഗലംഡാം എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസും സംഘവും നടത്തിയ പരിശോധനക്കിടയിലാണ് മംഗലംഡാം ഉദ്യാനത്തിൽ വെച്ച് പ്രതി പിടിയിലായത്. മഹേഷിന്റെ പേരിൽ കേരളത്തിനകത്തും പുറത്തും നിരവധി കേസുകളുണ്ട്. സ്ക്വാഡ് അഗങ്ങളായ എസ്.അബ്ദുൽ ജലീൽ, എം.റഹീം മുത്തു, ആർ.കെ.കൃഷ്ണദാസ്, യു.സൂരജ് ബാബു, ടി.ഐ ഷമീർ, മംഗലംഡാം സേഷൻ എ.എസ്.ഐ ഇസ്മായിൽ.എച്ച്, സി.പി.ഒമാരായ എസ്.അബ്ദുൾ റഷീദ്, ജി.ശിവദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മംഗലംഡാം കേന്ദ്രീകരിച്ച് കഞ്ചാവ് ലോബി പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മംഗലംഡാം പൊലീസ് പരിശോധന ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |