തിരുവനന്തപുരം:കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസും സംയുക്തമായി വനിതകൾക്കായി സംഘടിപ്പിക്കുന്ന 'സങ്കൽപ്പ്' നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ വുമൺ ഡെലിവറി എക്സിക്യുട്ടീവ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ള 18നും 45നും മദ്ധ്യേ പ്രായമുള്ള ഇരുചക്രവാഹന ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www. kittsedu.orgഎന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471- 2329539, 2339178 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 11.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |