കൊച്ചി: നിർമ്മാണം പൂർത്തിയായ എറണാകുളം തിരുമല ദേവസ്വംക്ഷേത്രത്തിനു സമീപമുള്ള കെ.ജി. വാദ്ധ്യാർ റോഡിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ. എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഡിവിഷൻ കൗൺസിലർ മനു ജേക്കബ്, തിരുമല ദേവസ്വം ക്ഷേത്ര മാനേജിംഗ് സമിതി അംഗങ്ങളായ ശ്രീകുമാർ ആർ. കമ്മത്ത്, നവീൻ ആർ. കമ്മത്ത്, രാജാറാം ഗോവിന്ദ് ഷേണായി, ടി.വി. രാജേഷ് ഷേണായി, ഗൗഡ സരസ്വത സേവാ സംഘം പ്രസിഡന്റ് ഗോപാൽ ഷേണായ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറം, യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ഗോപകുമാർ, സതീഷ് .ജി. പ്രഭു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |