SignIn
Kerala Kaumudi Online
Friday, 26 April 2024 6.50 PM IST

പി.എസ്.സി ഓൺലൈൻ പരീക്ഷ നടത്തും

p

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) (കാറ്റഗറി നമ്പർ 593/2021), അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി) ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 236/2021), ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 11/2021), അസിസ്റ്റന്റ് പ്രൊഫസർ (അനസ്‌തേഷ്യോളജി) ഒന്നാം എൻ.സി.എ. - മുസ്ലീം (കാറ്റഗറി നമ്പർ 234/2021), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് ഓഫീസർ (കെമിസ്ട്രി/ബയോകെമിസ്ട്രി) (ഡ്രഗ്സ് സ്റ്റാഡേർഡൈസേഷൻ യൂണിറ്റ്) (കാറ്റഗറി നമ്പർ 130/2020), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ എക്സ്-റേ ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 379/2020) എന്നീ തസ്തികകളിലേക്ക് ഓൺലൈൻപരീക്ഷ നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.


അർഹതാ പട്ടിക

പ്രസിദ്ധീകരിക്കും

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1, സബ് ജയിലിൽ സൂപ്രണ്ട്, ഓപ്പൺ പ്രിസണിൽ സൂപ്പർവൈസർ, സ്റ്റോർകീപ്പർ, ബോർസ്റ്റൽ സ്‌കൂളിൽ സൂപ്പർവൈസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്‌ട്രേഷനിൽ ആർമറർ, ട്രെയിനിങ് ഓഫീസർ (കാറ്റഗറി നമ്പർ 494/2019, 495/2019, 496/2019) എന്നീ തസ്തികകളിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) ഒന്നാം എൻ.സി.എ. - മുസ്ലീം (കാറ്റഗറി നമ്പർ 231/2021), അസിസ്റ്റന്റ് പ്രൊഫസർ (കാർഡിയോവാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി) രണ്ടാം എൻ.സി.എ. - ഒ.ബി.സി.(കാറ്റഗറി നമ്പർ 318/2021), അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി മെഡിസിൻ) ഒന്നാം എൻ.സി.എ. - മുസ്ലീം (കാറ്റഗറി നമ്പർ 321/2021), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 54/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡോഡോണ്ടിക്സ്) ഒന്നാം എൻ.സി.എ. - വിശ്വകർമ്മ (കാറ്റഗറി നമ്പർ 163/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡോഡോണ്ടിക്സ്) ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 164/2021), ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 - ഒന്നാം എൻ.സി.എ.- ഒ.ബി.സി. (കാറ്റഗറി നമ്പർ 525/2021),ക്ഷീര വികസന വകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസർ - രണ്ടാം എൻ.സി.എ. - ധീവര (കാറ്റഗറി നമ്പർ 487/2021) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

സാദ്ധ്യതാ പട്ടിക

മത്സ്യഫെഡിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 223/2020, 224/2020) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

ചുരുക്കപ്പട്ടിക

ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ) മൂന്നാം എൻ.സി.എ. - മുസ്ലീം (കാറ്റഗറി നമ്പർ 161/2020) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC, 100 DAYS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.