ശ്രീനഗർ: ശ്രീനഗറിലെ ലാൽചൗക്കിൽ സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.
പുൽവാമയിലെ ലജുറ ഗ്രാമത്തിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തിൽ പ്രദേശവാസികളല്ലാത്ത രണ്ട് പേർക്ക് നേരെ ഭീകരർ വെടിയുതിർത്തു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽവാമയിലും ശ്രീനഗറിലും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |