SignIn
Kerala Kaumudi Online
Thursday, 19 September 2024 4.57 AM IST

ക്രിപ്റ്റോകറൻസി പദ്ധതിയുമായി ഫേസ്ബുക്ക് വീണ്ടും

Increase Font Size Decrease Font Size Print Page
df

ന്യൂയോർക്ക്: ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ ഫേസ്ബുക്ക് വീണ്ടും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആദ്യം ലിബ്രയെന്നും പിന്നീട് ഡൈം എന്നും പേര് മാറ്റിയ ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറൻസി പദ്ധതി നേരത്തെ മാതൃസ്ഥാപനം മെറ്റ ഉപേക്ഷിച്ചിരുന്നു. ആഗോള തലത്തിൽ സർക്കാരുകളിൽനിന്ന് നേരിടാൻ ഇടയുള്ള എതിർപ്പ് മുന്നിൽ കണ്ടാണ് ക്രിപ്‌റ്റോ കറൻസി അവതരിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് പിന്മാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

മെറ്റ ജീവനക്കാർക്കിടയിൽ സക്ക് ബക്ക്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു ഡിജിറ്റൽ മണി കമ്പനി വികസിപ്പിക്കുന്നു എന്നാണ് വിവരം. പുതിയ ഉത്പന്നങ്ങൾ തുടർച്ചയായി പരിഗണിക്കുന്നുണ്ടെന്നും കമ്പനി വികസിപ്പിക്കുന്ന മെറ്റാവേഴ്‌സിൽ സാമ്പത്തിക സേവനങ്ങളും പേയ്‌മെന്റ് സൗകര്യങ്ങളും ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.

ഒരുപക്ഷെ മെറ്റാവേഴ്‌സിലെ സാമ്പത്തിക ഇടപാടുകൾക്കായി ആവും സക്കർബർഗും സംഘവും പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുക. ഓൺലൈൻ ഗെയിമിംഗിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ടോക്കണുകൾ ഉൾപ്പടെയുള്ളവ അവതരിപ്പിക്കാൻ മെറ്റയ്ക്ക് പദ്ധതിയുണ്ട്. കൂടാതെ കണ്ടന്റ് ക്രിയേറ്ർമാർക്ക് ഡിജിറ്റൽ ടോക്കണുകളിലൂടെ റിവാർഡുകൾ നൽകുന്നതും പരിഗണനയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.