കൊച്ചി: ദിലീപിന്റെ രണ്ട് ഐ ഫോണുകളിൽ നിന്ന് നീക്കിയതിൽ സീൽവച്ച കോടതി രേഖയുമുണ്ടായിരുന്നെന്ന് വധഗൂഢാലോചന കേസിലെ പ്രതി സായ് ശങ്കർ പറഞ്ഞു. രേഖകൾ പകർത്തണമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. പിന്നീടാണ് പുറത്തുപോകാൻ പാടില്ലാത്ത വിവരങ്ങളാണിതെന്ന് അഭിഭാഷകൻ പറയുന്നത്. രണ്ട് ഫോണുകളും വിശദമായി പരിശോധിച്ചു. ദിലീപിന്റെ കുടുംബവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും ഇതിലുണ്ടായിരുന്നു. കൈപ്പടയിലെഴുതിയ കോടതി രേഖയുമുണ്ടായിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |