കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. പവന് 200 രൂപയാണ് ഇന്നലെ കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 38,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 25 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന് 4825 രൂപയാണ് വില. ഈ മാസം ആദ്യം പവന് 38,480 രൂപയായിരുന്നു. പിന്നീട് തുടർച്ചയായി വില കുറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |