പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ ഉദ്ഘാടനം 11ന് ഉച്ചയ്ക്ക് ശേഷം 3 ന് മാർ ഒസ്താത്തിയോസ് മെമ്മോറിയൽ കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ ഉദ്ഘാടനംചെയ്യും. ഐ.എ.എസ് ഹബ്ബ് ഫാക്കൽറ്റി ആർ.ഡി.അനന്തകൃഷ്ണൻ ക്ലാസ് നയിക്കും. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.
8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ കോഴ്സിൽ പ്രവേശനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |