ബാലരാമപുരം: ക്ഷേത്രങ്ങൾ നാടിന്റെ പുരോഗതിയിലും സാംസ്കാരിക സമന്വയത്തിലും പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് കെ. ആൻസലൻ എം.എൽ.എ അഭിപ്രായപ്പെട്ടു. മുലയൻതാന്നി ദേവിക്ഷേത്ര വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി പ്രസിഡന്റ് എം. പൊന്നയ്യൻ അദ്ധ്യക്ഷത വഹിച്ചു. കല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, ക്ഷേത്ര ഭരണസമിതി മുൻ പ്രസിഡന്റ് വി. പ്രേംകുമാർ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുനിൽകുമാർ, പി. രഘു, കാഞ്ഞിരംകുളം ഗിരി, എൻ.എൽ. ശിവകുമാർ, ഹാസ്യതാരം ഷൈജു നെല്ലിക്കാട് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ നിർദ്ധനർക്കുള്ള ധനസഹായം, ചികിത്സാ ധനസഹായം, എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ എന്നിവ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |