മുംബയ്: ഇലക്ട്രിക് വാഹന രംഗത്ത് പുതിയ പദ്ധതിയുമായി പൊതുമേഖലാ എണ്ണവിപണന കമ്പനിയായ ബി.പി.സി.എൽ. 100 ദേശീയ പാതകളിൽ 100 ഫാസ്റ്റ് ഇലക്ട്രിക് ചാർജിംഗ് ഇടനാഴികൾ ഒരുക്കാനാണ് കമ്പനിയുടെ നീക്കം. ഇതിനായി 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ബി.പി.സി.എൽ അറിയിച്ചു. ഇവിടങ്ങളിലായി 2,000 ചാർജിംഗ് സ്റ്റേഷനുകളായിരിക്കും സജ്ജീകരിക്കുക.
ചെന്നൈ-തൃച്ചി-മധുര ഹൈവേയിൽ കമ്പനി അടുത്തിടെ തങ്ങളുടെ ആദ്യത്തെ ഇ.വി ചാർജിംഗ് ഇടനാഴി തുറന്നിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ദേശീയപാത 47 ന്റെ കൊച്ചി-സേലം ഭാഗത്ത് രണ്ടാമത്തെ ഇടനാഴി വരുമെന്ന് ബി.പി.സി.എൽ റീട്ടെയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ബി.എസ്.രവി പറഞ്ഞു. 2023 മാർച്ചോടെ 100 ഇടനാഴികളിലായി 2,000 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ ഈ സാമ്പത്തിക വർഷം ഏകദേശം 200 കോടി രൂപയുടെ നിക്ഷേപം ഞങ്ങൾ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട് - അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |