പാലക്കാട്: ജെ.സി.ഐ ഇന്ത്യ പാലക്കാട് ഘടകം എം.എ പ്ലൈ എൻ.ജി.ഒ പ്രസിഡന്റ് ഹിതേഷ് ജെയിന് ജൂനിയർ ചേംബർ ഇന്റർനാഷണൽ ആഗോള മുൻ പ്രസിഡന്റ് ഷൈൻ ടി.ഭാസ്കരൻ ഗോൾഡൻ കോളർ സമ്മാനിച്ചു.
ജെ.സി.ഐ ദേശീയതലത്തിൽ ഇംപാക്ട് ലോക്കൽ ഓർഗനൈസേഷനായി എം.എ പ്ലൈ എൻ.ജി.ഒയെ തിരഞ്ഞെടുത്തതിനുള്ള അംഗീകാരമായാണ് ഗോൾഡൻ കോളർ ലഭിച്ചത്.
മികച്ച പ്രവർത്തനങ്ങളോടൊപ്പം സംഘടനാ അംഗബലം ഇരട്ടിയായി വർദ്ധിപ്പിച്ച് ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയതും ബഹുമതിക്ക് കാരണമായി. തിരൂരിൽ വെച്ച് നടന്ന ചടങ്ങിൽ മേഖല അദ്ധ്യക്ഷൻ രാകേഷ് മേനോൻ, മേഖലാ ഡയറക്ടർമാരായ രജീഷ്, പ്രജിത്ത്, തൽഹത്ത്, ജെ.സി.ഐ സെക്രട്ടറി ദിയ നിഖിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |