SignIn
Kerala Kaumudi Online
Friday, 20 September 2024 3.44 PM IST

ചില നടന്മാർ ഉദ്ഘാടനം നടത്തിയാൽ ബിസിനസ് പൊട്ടും; അനുഭവം വെളിപ്പെടുത്തി ഇന്നസെന്റ്

Increase Font Size Decrease Font Size Print Page

പുതിയ ബിസിനസ് സംരംഭത്തിന്റെയും മറ്റും ഉദ്ഘാടനത്തിനായി സിനിമാ താരങ്ങളെ വിളിക്കാറുണ്ട്. ചില നടന്മാരെ വിളിച്ച് ഉദ്ഘാടനം നടത്തിയാൽ ബിസിനസ് പൊളിയുമെന്ന വിശ്വാസവും പലർക്കുമുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് ഒരു ഉദ്ഘാടനത്തിന് പോയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നടൻ ഇന്നസെന്റ്.

innocent-

'നമ്മൾ നാട മുറിക്കുമ്പോൾ ഒരിക്കലും ബിസിനസ് നശിച്ചുപോകട്ടെ എന്ന് പ്രാർത്ഥിക്കില്ല. നന്നാവണം. നന്നായി കഴിഞ്ഞാലേ ഇനിയും അവർ പുതിയ കടകൾ തുടങ്ങുമ്പോൾ നമ്മളെത്തന്നെ വിളിക്കുകയുള്ളൂ. ഇപ്പോഴും ചില സിനിമാ നടന്മാരെ വിളിക്കില്ല. അവരാരൊക്കെയാണെന്ന് ഞാനിപ്പോൾ പറയുന്നില്ല. കാരണം, കൊണ്ടുവന്ന് മുറിച്ചോ അവന്റെ പണി കഴിഞ്ഞു. അവന്റെ കടയും പോകും വീടും പോകും. അങ്ങനെയുള്ള ആളുകളുണ്ടെന്ന് പറയുന്നത് വെറുതെയാണ്. സത്യത്തിൽ അങ്ങനെയൊന്നുമില്ല. ജനങ്ങളുടെ ചില അന്തവിശ്വാസങ്ങളാണ്.


അത്തരത്തിൽ ഒരു ഉദ്ഘാടനത്തിന് പോകാൻ കുളിയൊക്കെ കഴിഞ്ഞ് റെഡിയായി. അവർ ഒരു കാറും കൊണ്ടുവന്നു. അവരുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ ഒരുപാടാളുകൾ കാറിന്റെ പിൻസീറ്റിൽ കയറി. ഞാനാണ് നാട മുറിക്കുന്നയാൾ. വിളക്കു കത്തിക്കുന്നത് മുത്തശ്ശനും. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി അവിടെയെത്തിയപ്പോൾ ഭയങ്കരമായി ജനം കൂടിയിരിക്കുകയാ.ആളുകൾ ഉന്തും തള്ളുമായി. ഇതിനിടയിൽ കടയിലെ ഗ്ലാസ് പൊട്ടി മുത്തശ്ശന്റെ തലയിൽ വീണു. അയാളുടെ കൈ ഒടിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞു. തുടർന്ന് മുത്തശ്ശനെ പിടിച്ച് വണ്ടിയിൽ കയറ്റി. അപ്പോൾ അയാൾ കരഞ്ഞുകൊണ്ട് പറയുകയാ ഈശ്വരാ, ഭഗവതി അപ്പോഴേ ഞാൻ പറഞ്ഞതാ ഇങ്ങനെയുള്ളവന്മാരെ കൊണ്ടുവരരുതെന്ന്.'- ഇന്നസെന്റ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INNOCENT KADHAKAL, INNOCENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.