വിഴിഞ്ഞം: തുറമുഖത്ത് ആദ്യമായി ക്രൂ ചെയ്ഞ്ചിനൊപ്പം ഫുൾ ക്രൂവിന് വാക്സിനേഷനും നൽകും. ഗുജറാത്തിലെ കാണ്ടല തുറമുഖത്ത് നിന്ന് സിംഗപ്പൂരിലേക്ക് പോകുന്ന ക്യാപ്പിറ്റൽ ഹോൾഡിംഗ്സ് ഷിപ്പിംഗ് കമ്പനി നേതൃത്വം നൽകുന്ന ജി.സി.എൽ താപി എന്ന ചരക്ക് കപ്പലാണ് ഇന്ന് വിഴിഞ്ഞത്ത് എത്തുന്നത്. 28 പേർ വാക്സിൻ എടുക്കാൻ ഇറങ്ങും. 6 പേർ ഒഴികെ ബാക്കി 22 പേർ വാക്സിൻ എടുത്ത് ശേഷം തിരിച്ച് കപ്പലിൽ കയറുമെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞം പോർട്ട് ഉദ്യോഗസ്ഥർ, കസ്റ്റംസ്, പോർട്ട് ആരോഗ്യ വകുപ്പ് വിഭാഗം, ഇമിഗ്രേഷൻ തുടങ്ങിയവർ നേതൃത്വം നൽകും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |