വാഷിംഗ്ടൺ : യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പുതിയ എക്സിക്യൂട്ടീവ് സെക്രട്ടറിയും പ്രതിരോധ ഉപദേഷ്ടാവുമായി ഇന്ത്യൻ വംശജയായ ഉന്നത യു.എസ് നേവി ഉദ്യോഗസ്ഥ ശാന്തി സേതിയെ നിയമിച്ചു. യു.എസിന്റെ മിസൈൽ വേധ യുദ്ധക്കപ്പൽ യു.എസ്.എസ് ഡെകാറ്ററിന്റെ ആദ്യ ഇന്ത്യൻ - അമേരിക്കൻ കമാൻഡറാണ് ശാന്തി. 2010 ഡിസംബർ മുതൽ 2012 മേയ് വരെയായിരുന്നു ശാന്തി ഡെകാറ്ററിന്റെ കമാൻഡറായിരുന്നത്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യു.എസ് നാവികസേനാ കപ്പലിന്റെ ആദ്യ വനിതാ കമാൻഡർ കൂടിയാണ് ശാന്തി. 1993ലാണ് ശാന്തി യു.എസ് നേവിയുടെ ഭാഗമായത്. 1960കളിലാണ് ശാന്തിയുടെ പിതാവ് യു.എസിലേക്ക് കുടിയേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |