തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ മാദ്ധ്യമ അവാർഡിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർമാരായ വി.എസ് രാജേഷും എ.സി റെജിയും അർഹരായി. മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കും മികച്ച ദൃശ്യ മാദ്ധ്യമ അഭിമുഖത്തിനുമാണ് വി.എസ് രാജേഷിനെ അവാർഡിന് തിരഞ്ഞെടുത്തത്. അച്ചടി മാദ്ധ്യമ രംഗത്തെ മികവിനാണ് തിരുവനന്തപുരം ബ്യൂറോ ചീഫ് കൂടിയായ എ.സി റെജിയ്ക്ക് അവാർഡ്.
15,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി രാജ്മോഹൻ, വൈസ് പ്രസിഡന്റ് ശ്രീവത്സൻ നമ്പൂതിരി, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ അറിയിച്ചു. മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് അമൃത ടി.വിയിലെ കൺസൾട്ടിംഗ് എഡിറ്റർ ജെ.എസ് ഇന്ദുകുമാർ, ജനം ടി.വി ചീഫ് എഡിറ്റർ ജി.കെ സുരേഷ് കുമാർ എന്നിവർക്കും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |