തിരുവനന്തപുരം: ഗതാഗത രംഗത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ നയങ്ങളാണെന്ന് മന്ത്രി ആന്റണി രാജു കുറ്റപ്പെടുത്തി. ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ ഡിവിഷണൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ് ആർ.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായതിനു കാരണം കേന്ദ്രസർക്കാർ പിന്തുടരുന്ന കോർപ്പറേറ്റ് നയങ്ങളും നിയന്ത്രണമില്ലാത്ത ഇന്ധന വിലവർദ്ധനവാണെന്നും മന്ത്രി പറഞ്ഞു. സി.എസ്. കിഷോർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |