കൊച്ചി: പ്രധാനമന്ത്രിയുടെ 'നൈപുണ്യ ഇന്ത്യ" ദൗത്യത്തിന് പ്രാധാന്യം നൽകിയൊരുക്കുന്ന ദേശീയ അപ്രന്റീസ്ഷിപ്പ് മേള കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു.
വൈദ്യുതി, ചില്ലറവില്പന, ടെലികമ്മ്യൂണിക്കേഷൻസ്, ഐ.ടി /ഐ.ടി.ഇഎസ്, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് തുടങ്ങി 30ലധികം വ്യവസായങ്ങളിലെ 4000ത്തിലധികം സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
വെൽഡർ, ഇലക്ട്രീഷ്യൻ, ഹൗസ്കീപ്പർ, ബ്യൂട്ടീഷ്യൻ, മെക്കാനിക്ക് തുടങ്ങി 500ലധികം ട്രേഡുകളിലും പരിശീലനം നൽകും. പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് അംഗീകരിച്ച സർട്ടിഫിക്കറ്റുകളും അപ്രസന്റേറ്റീവുകൾക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |