SignIn
Kerala Kaumudi Online
Thursday, 19 September 2024 9.31 AM IST

'ടോയ്‌ലെറ്റുകളിൽ ശുചിത്വമില്ലെങ്കിൽ ഫേസ്ബുക്കിൽ കമന്റിടൂ' കേരളകൗമുദി വാർത്തയിൽ ഇടപെട്ട് മന്ത്രി എം.വി. ഗോവിന്ദൻ

Increase Font Size Decrease Font Size Print Page

 നഗരത്തിലെ ടോയ്‌ലെറ്റ് നടത്തിപ്പുകാർക്ക് മേയറുടെ നോട്ടീസ്

തിരുവനന്തപുരം:തിരുവനന്തപുരം മ്യൂസിയം വളപ്പിലെ സുലഭ് ടോയ്‌ലെറ്റുകൾക്കെതിരായ കേരളകൗമുദി വാർത്തയിൽ ഇടപെട്ട് മന്ത്രി എം.വി. ഗോവിന്ദൻ. കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും ടോയ്‌ലെറ്റുകളുടെ ശുചിത്വം സംബന്ധിച്ച വിഷയത്തിൽ അധികൃതർ ജാഗ്രത കാണിക്കാൻ തയ്യാറാവണമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൃത്യമായ ശുചീകരണ പ്രവർത്തനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശുചിത്വമില്ലെന്ന പരാതിയുണ്ടെങ്കിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ഇതിനുപിന്നാലെ സംസ്ഥാനത്തെ വിവിധ ടോയ്‌ലെറ്റുകളെപ്പറ്റി ധാരാളം പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മ്യൂസിയത്തെ സുലഭ് ടോയ്‌ലെറ്റുകളിൽ മിന്നൽ പരിശോധന നടത്തിയ കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ ഇടപെടൽ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മേയറുടെ അടിയന്തര നോട്ടീസ്

നഗരസഭയുടെ കീഴിലുള്ളതും അല്ലാത്തതുമായ നഗരത്തിലെ മുഴുവൻ പൊതു ടോയ്‌ലെറ്റുകളും വൃത്തിയാക്കുന്നതിന് നടത്തിപ്പുകാർക്ക് മേയർ ആര്യ രാജേന്ദ്രൻ അടിയന്തര നോട്ടീസ് നൽകി.വരും ദിവസങ്ങളിൽ നഗരത്തിലെ വിവിധ ടോയ്‌ലെറ്റുകളിൽ മേയറും ഉദ്യോഗസ്ഥരും ഉൾപ്പെടെ മിന്നൽ പരിശോധന നടത്താനും ഇടയുണ്ട്. ജനങ്ങളിൽ നിന്ന് അധികതുക ഈടാക്കരുതെന്നും നടത്തിപ്പുകാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ടോയ്‌ലെറ്റുകളെപ്പറ്റി എന്തു പരാതിയുണ്ടെങ്കിലും പൊതുജനം നഗരസഭയുമായി ബന്ധപ്പെടണമെന്ന് മേയർ പറഞ്ഞു.മ്യൂസിയം വളപ്പിലെ സുലഭ് ടോയ്‌ലെറ്റുകളിലെ വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നിരന്തരം വാർത്തകൾ നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.