കായംകുളം: സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ കേരളം രാജ്യത്തിന് മാതൃകയായിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കായംകുളത്ത് നടക്കുന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക-വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാഗത സംഘം ചെയർമാൻ അഡ്വ.കെ.എച്ച്.ബാബുജാൻ അദ്ധ്യക്ഷനായി. ചരിത്രകാരൻ ഡോ.കെ.എൻ.ഗണേഷ് വിഷയാവതരണം നടത്തി. മുരുകൻ കാട്ടാക്കട ,ഡോ.എം.എ.സിദ്ദിഖ് എന്നിവർ മുഖ്യ പ്രഭാഷണംനടത്തി. എ. മഹേന്ദ്രൻ ,പി.അരവിന്ദാക്ഷൻ,പി.ഗാനകുമാർ, അഡ്വ.എൻ.ശിവദാസൻ,ഡി.സുധീഷ്, ഡോ.ടി.ആർ.മനോജ്, രാമപുരംചന്ദ്രബാബു, പി.ശശികല, അഡ്വ.ബിപിൻ സി.ബാബു, ബി.അബിൻഷാ,ഡി.അംബുജാക്ഷി, എസ്.ആസാദ്', പ്രൊഫ.എം ആർ രാജശേഖരൻ, ഷെയ്ക് പി.ഹാരീസ് ,ജെഫിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |