SignIn
Kerala Kaumudi Online
Thursday, 19 September 2024 4.12 AM IST

സ്‌‌മൃതി ഇറാനി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും, ആദിവാസി ഊരുകൾ സന്ദർശിക്കും

Increase Font Size Decrease Font Size Print Page
smrithi-irani

കൽപറ്റ: കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. രാവിലെ കളക്‌ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കും. മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ആസ്‌പിറേഷനല്‍ ജില്ലാ അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും.


തുടര്‍ന്ന് കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി, ഒന്നാം വാര്‍ഡിലുള്ള പൊന്നട അംഗന്‍വാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വരദൂര്‍ സ്‌മാര്‍ട്ട് അംഗന്‍വാടി എന്നിവയും മന്ത്രി സന്ദര്‍ശിക്കും.

സുരേഷ് ഗോപിയുടെ ഇടപെടലിലാണ് മന്ത്രി കേരളത്തിലെത്തിയത്. വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കഴിഞ്ഞമാസം ഈ വിഷയം രാജ്യസഭയില്‍ സുരേഷ് ഗോപി ഉന്നയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SMRITHI IRANI, WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.