സാവോപോളോ: ബ്രസീലിൽ നടക്കുന്ന 24-ാമത് ഡഫ്ലിമ്പിക്സിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ധനുഷ് ശ്രീകാന്ത് സ്വർണം നേടി.ഇന്ത്യയുടെ തന്നെ ശൗര്യ സൈനി വെങ്കലം നേടി. 247.5 പോയിന്റാണ് ഫൈനലിൽ ധനുഷ് നേടിയത്. 246.6 പോയിന്റ് നേടിയ കൊറിയയുടെ കിം വൂ റിമ്മിനാണ് വെള്ളി. ശൗര്യ 224.3 പോയിന്റ് നേടി. ബാഡ്മിന്റൺ ടീമും സ്വർണം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |