SignIn
Kerala Kaumudi Online
Friday, 20 September 2024 10.16 PM IST

കുളി വീഡിയോയ്ക്ക് പരിഹാസം: വീണ്ടും കുളിച്ച് പ്രതികാരം വീട്ടി മന്ത്രി

Increase Font Size Decrease Font Size Print Page
v

ലക്നൗ: കുളി വീഡിയോയെ പരിഹസിച്ചവരെ വീണ്ടും കുളി കൊണ്ട് തന്നെ നേരിട്ട് യു.പി മന്ത്രി നന്ദ‌ഗോപാൽ ഗുപ്ത.പാർട്ടി പ്രവർത്തകന്റെ വീട്ടിലെ കുളിമുറിയിൽ ഹാൻഡ് പമ്പിൽനിന്നു വെള്ളമെടുത്തു കുളിക്കുന്ന വിഡിയോ ട്വീറ്റ് ചെയ്തതായിരുന്നു പരിഹസിച്ചവർക്ക് ഗുപ്ത മറുപടി നൽകിയത്.

യോഗി സർക്കാരും മുൻ സർക്കാരുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്. യോഗി സർക്കാരും സാധാരണക്കാരും തമ്മിൽ അകലമോ വ്യത്യാസമോ ഇല്ല. ഈ സർക്കാരിൽ വി.ഐ.പി സംസ്കാരമില്ല.’– അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്‌ച, ബറേലി ജില്ലയിലെ സന്ദർശന വേളയിൽ ഭരതൗൾ ഗ്രാമത്തിലെ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ മന്ത്രി താമസിച്ചിരുന്നു. ഹാൻഡ്പമ്പിൽ നിന്നു വെള്ളമെടുത്തു കുളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ഒരുപാടുപേർ മന്ത്രിയെ അഭിനന്ദിച്ചെങ്കിലും ചിലർ പരിഹസിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BATHING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.