ആലപ്പുഴ: നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ പ്രദർശനം സംഘടിപ്പിച്ചു. ഇതുവരെയുള്ള എല്ലാ നിയമസഭകളിലെയും അംഗങ്ങളുടെ ചിത്രങ്ങൾ ശ്രദ്ധ നേടി. ഗവർണർമാർ, മുഖ്യമന്ത്രിമാർ, സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരുടെയും ചിത്രങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിമാരുടെയും സപീക്കർമാരുടെയും ലഘു ജീവചരിത്രവും ചിത്രത്തിനൊപ്പം ചേർത്തിരുന്നു.നിയമസഭാ ലൈബ്രറിയിലെ പുസ്തക ശേഖരത്തിന്റെ ഒരു ഭാഗവും പ്രദർശനത്തിനെത്തിച്ചു. നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ.തോമസ് എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |