SignIn
Kerala Kaumudi Online
Thursday, 19 September 2024 1.34 AM IST

തൃശൂർ പൂരത്തിലെ ആസാദി കുടയിൽ ഇടം നേടി സവർക്കറും, സോഷ്യൽ മീഡിയയിൽ രൂക്ഷമായ തർക്കം

Increase Font Size Decrease Font Size Print Page
pooram

തൃശൂർ പൂരത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ ഇക്കുറി കുടമാറ്റത്തിൽ ആസാദി കുടയും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരും, രാജ്യത്തെ നവോത്ഥാന നായകരുടേയും ചിത്രങ്ങളുള്ള കുടയാണ് ആസാദി കുട. സ്വാതന്ത്ര്യ,​ നവോത്ഥാന നായകരുടെ ചിത്രങ്ങളിൽ വി ഡി സവർക്കറും ഇടം പിടിച്ചിട്ടുണ്ട്. തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റ ആന ചമയ പ്രദർശനം ഉദ്ഘാടനം ചെയ്ത് ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദർശിപ്പിച്ചത്. ഇതോടെ ആസാദി കുടയിൽ വി ഡി സവർക്കർ ഇടം നേടിയതിനെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RSS, POORAM, SAVARKAR, BJP, POORAM 2022
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.