കോഴിക്കോട് : തൃശ്ശൂര്‍ പൂരത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ കുടമാറ്റത്തിൽ ഇടം പിടിച്ച ആസാദി കുടയെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരും, രാജ്യത്തെ നവോത്ഥാന നായകരുടേയും ചിത്രങ്ങളുള്ള ആസാദി കുടയിൽ ആർ എസ് എസ് ആചാര്യൻ വി ഡി സവർക്കർ ഇടംപിടിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ് എം.എൽ.എയും വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തി.
മന്നത്തിനെ പോലെ മഹാ മനീഷിക്കൊപ്പം സവർക്കറെ ഉൾക്കൊള്ളാൻ കഴിയില്ല, അജണ്ടകളുടെ സാമ്പിൾ വെടിക്കെട്ടാണിതെന്ന് സിദ്ധിഖ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു... അജണ്ടകൾക്ക് കുട പിടിച്ച് കൊടുക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത് . ഇതിനെതിരെ വിമര്‍ശനവുമായി നേരത്തെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു
അതേസമയം, പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം ഇന്ന് ആരംഭിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദര്‍ശനോദ്ഘാടനും റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ പാറമേക്കാവിന്റേത് മുന്‍ രാജ്യസഭാ എം.പിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. തിരുവമ്പാടിയും പാറമേക്കാവും രണ്ട് ദിവസങ്ങളിലായി ചമയ പ്രദര്‍ശനം നടത്തുന്നുണ്ട്. പൂരത്തലേന്നാണ് സാധാരണ ചമയ പ്രദര്‍ശനം നടത്തി വരാറുള്ളത്. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയുമായാണ് ചമയ പ്രദര്‍ശനം നടത്തുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ നാളെ പ്രദര്‍ശനം കാണാന്‍ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |