അമൃത്സർ: ഇന്ത്യയിലേക്ക് ലഹരിക്കടത്തിനെത്തിയ പാക് ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു. പഞ്ചാബ് അമൃത്സർ ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ഡ്രോണിലെ പ്ളാസ്റ്റിക് ബാഗിൽ 9 പാക്കറ്റുകളിലായി 10.6 കിലോ ഹെറോയിൻ സേന പിടിച്ചെടുത്തു. പുലർച്ചെ പ്രത്യേക ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ വെടിവച്ചിടുകയായിരുന്നുവെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് ഐ.ഇ.ഡിയുമായി രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. ഡ്രോൺ ഉപയോഗിച്ചാവാം ഐ.ഇ.ഡിയും അതിർത്തി കടത്തിയതെന്നാണ് നിഗമനം. സമാനമായ രീതിയിൽ നേരത്തെയും ഇന്ത്യാ -പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിദ്ധ്യമുണ്ടായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവച്ചിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |