തിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചൽ പാരൂർക്കുഴിയിൽ അടച്ചിട്ട കടയിലേയ്ക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. യാത്രയ്ക്കിടെ നിയന്ത്രണം വിട്ട ബസാണ് കടയിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 30യാത്രക്കാർക്ക് പരിക്കേറ്റു. ഉടൻ തന്നെ പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. കട അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |