ആലപ്പുഴ: കയർ മേഖലയിൽ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുന്നതിന്റെ കാലാവധി അവസാനിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും നടപടികൾ ആരംഭിക്കാത്തതിനാൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കയർ മസ്ദൂർ സംഘ് (ബി.എം.എസ്) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ പങ്കജാക്ഷൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിനീഷ് ബോയ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി അഭിലാഷ് ബേർളി പ്രവർത്തന റിപ്പോർട്ടും ഖജാൻജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കയർ ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി.രാജശേഖരൻ, പി.ബി.പുരുഷോത്തമൻ, ആർ.അനിൽകുമാർ, രതീഷ് കുമാർ മുഹമ്മ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |