SignIn
Kerala Kaumudi Online
Thursday, 19 September 2024 8.01 AM IST

വീണ്ടും കോടിപതി,​ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം

Increase Font Size Decrease Font Size Print Page
hh

ദുബായ് : ഭാഗ്യം പ്രവാസി മലയാളിയെ തേടിയെത്തിയത് ഒന്നും രണ്ടും പ്രാവശ്യമല്ല. മൂന്നു തവണ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് പ്രവാസി മലയാളിയായ സുനിൽ ശ്രീധരന് 10 ലക്ഷം ഡോളർ (എഴു കോടി 70 ലക്ഷം ഇന്ത്യൻ രുപ)​സമ്മാനമായി ലഭിച്ചത്.

ദുബായിൽ താമസിക്കുന്ന 55കാരനായ സുനില്‍, മില്ലെനിയം മില്യണയര്‍ പ്രൊമോഷനില്‍ രണ്ട് തവണ വിജയിക്കുന്ന എട്ടാമത്തെ വ്യക്തിയാണ്. മില്ലെനിയം മില്യനയര്‍ 388-ാമത് സീരിസിലെ സമ്മാനാര്‍ഹമായ 1938 എന്ന ടിക്കറ്റ് നമ്പര്‍, സുനില്‍ ഏപ്രില്‍ 10നാണ് വാങ്ങിയത്. 2019 സെപ്തംബറില്‍ നടന്ന മില്ലെനിയം മില്യനയര്‍ 310-ാമത് സീരീസ് നറുക്കെടുപ്പില്‍ 4638 എന്ന ടിക്കറ്റ് നമ്പരിലൂടെ സുനിലിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതോടൊപ്പം 2020 ഫെബ്രുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 1746 നറുക്കെടുപ്പില്‍ 1293 എന്ന ടിക്കറ്റ് നമ്പരിലൂടെ റേഞ്ച് റോവര്‍ HSE 360PS സുനില്‍ സ്വന്തമാക്കിയിരുന്നു.

20 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്നയാളാണ് സുനില്‍. അബുദാബായിലെ ഒരു കമ്പനിയിലെ എസ്റ്റിമേഷന്‍ മാനേജരായി ജോലി ചെയ്യുകയാണ് അദ്ദേഹം. നിലവില്‍ ദുബായില്‍ സ്വന്തമായി ഓണ്‍ലൈന്‍ വ്യാപാരവും നടത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, DUBAI, DUBAI DUTY FREE, GULF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.