തിരുവനന്തപുരം: ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും ഞായറാഴ്ച എത്തും. സാധാരണ മേയ് 22 നാണ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം എത്തുന്നത്. അവിടെ നിന്ന് 10 ദിവസമെടുത്ത് ജൂൺ ഒന്നിനാണ് കേരളത്തിൽ കാലാവർഷം എത്തുക. എന്നാൽ ഇത്തവണ സ്ഥിതി മാറി മേയ് അവസാന വാരത്തോടെ എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അഞ്ചു ദിവസം
മഴ ശക്തമാകും
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിലാണ് ലഭിക്കുക. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും ശക്തമാകും. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5- 115.5 മില്ലിമീറ്റർ മഴ ഇവിടങ്ങളിൽ ലഭിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |