SignIn
Kerala Kaumudi Online
Thursday, 19 September 2024 4.46 AM IST

റിപോസ് സ്മാർട്ട്ഗ്രിഡ് മെത്തകൾ വിപണിയിൽ

Increase Font Size Decrease Font Size Print Page
repose

കൊച്ചി: പ്രമുഖ മെത്ത നിർമ്മാതാക്കളായ റിപോസ് മാട്രിസിന്റെ നൂതന മെത്തകൾ വിപണിയിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന

സ്മാർട്ട്ഗ്രിഡ് മെത്തയാണിതിൽ പ്രധാനം.

ഹൈപ്പർ ഇലാസ്റ്റിക് പോളിമറുകൾ കൊണ്ടാണ് നിർമ്മാണമെന്ന് കമ്പനി സി.ഇ.ഒ എസ്.ബാലചന്ദർ പറഞ്ഞു. പോക്കഡ് സ്‌പ്രിംഗ് ഗ്രിഡ്, ഫോം ഗ്രിഡ് എന്നീ രണ്ടു തരമുണ്ട്. 2,500ലധികം എയർ ചാനലുകളുള്ള ടെമ്പറേച്ചർ ന്യൂട്രൽ ഗ്രിഡ് രൂപകല്പനയായതിനാൽ മെത്തയിൽ തണുപ്പും അനുഭവപ്പെടും. പുതുമയോടെ ഏറെക്കാലം നിലനിൽക്കും.

റിപോസ് മാട്രിസ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെക്കും ബിസിനസ് വ്യാപിപ്പിക്കും. നടൻ പ്രഭുദേവയാണ് ബ്രാൻഡ് അംബാസഡർ. ഉത്തരേന്ത്യൻ വിപണിയും കീഴടക്കുകയാണ് ലക്ഷ്യമെന്ന് സി.എം.ഒ വി.ബാലാജി പറഞ്ഞു. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ശക്തമായ സാന്നിദ്ധ്യം, 200ലേറെ പുതിയ ഡീലർമാർ, ഒഡീഷയിലെ ഭുവനേശ്വറിൽ അത്യാധുനിക ഫാക്ടറി തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.

100 കോടി രൂപയുടെ വിറ്റുവരവ് നടപ്പുവർഷം 200 കോടിയായി വർദ്ധിപ്പിക്കാനുള്ള പ്രയത്‌നത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ 2012ൽ ആരംഭിച്ച റിപോസ് ഇപ്പോൾ 400 ജീവനക്കാരും 1500 ഡീലർമാരും 103 കോടി രൂപ വിറ്റുവരവുമുള്ള സ്ഥാപനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, REPOSE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.