വിവിധ രാജ്യങ്ങളുടെ ചാര സംഘടനകളെ കുറിച്ചുള്ള പഠനങ്ങളിൽ ഇസ്രയേൽ ചാര സംഘടനയായ മൊസാദിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് അവരുടെ ഓപ്പറേഷനുകളിലെ കൃത്യത കൊണ്ടാണ്. മാതൃരാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ ലോകത്തെവിടെയും ഓപ്പറേഷനുകൾ നടത്താൻ ശേഷിയുള്ള മൊസാദിന് ചെറിയ അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. വിജയങ്ങളുടെ കണക്കെടുപ്പിൽ പലപ്പോഴും കല്ലുകടിയാണ് ഈ പരാജയങ്ങൾ. മൊസാദിന് പറ്റിയ അബദ്ധങ്ങളുടെയും അതിലൂടെ സംഭവിച്ച വീഴ്ചകളുമാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്.