ഭുവനേശ്വർ: ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളയുടെ പെൺപട നാളെ ഇറങ്ങുന്നു. ലീഗിലെ ഏഴ് മത്സരങ്ങളിൽ ഏഴിലും ജയിച്ചു നിൽക്കുന്ന ഗോകുലം കിക്ക്സ്റ്റാർട്ട് എഫ്.സിയെയാണ് നാളെ നേരിടുക. വൈകിട്ട് 3.30ന് ഭുവനേശ്വറിലെ കാപിറ്റൽ ഗ്രൗണ്ടിലാണ് മത്സരം.
പോയിന്റ് പട്ടികയിൽ ഗോകുലം കേരളക്ക് തൊട്ടുതാഴെയായി മൂന്നാമതാണ് കിക്ക്സ്റ്റാർട്ട് എഫ് സിയുടെ സ്ഥാനം. തുല്യ ശക്തികൾ തമ്മിലുള്ള മത്സരമായതിനാൽ ഇന്ന് മികച്ചൊരു പോരാട്ടം കാപിറ്റൽ ഗ്രൗണ്ടിൽ പ്രതീക്ഷിക്കാം.
ലീഗിലെ ഏഴു മത്സരത്തിൽ രണ്ട് ഗോൾ മാത്രമാണ് ഗോകുലം ഇതുവരെ വഴങ്ങിയിട്ടുള്ളത്. മന്നേറ്റത്തിൽ ഘാന താരം എൽഷദായ് അചെംഗ്പോംഗ്, മനീഷ് കല്യാൺ, ഡാംഗ്മായി ഗ്രേസ് എന്നിവരിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. വിംഗിലെ പ്രതിരോധത്തിനൊപ്പം ഓവർലാപ് ചെയ്ത് അറ്റാക്ക് ചെയ്യാൻ കരുത്തുള്ള ദലീമ ചിബ്ബറും ഗോൾ വലക്ക് കീഴിൽ ഇന്ത്യൻ ഗോൾകീപ്പർ അതിഥി ചൗഹാനും പ്രതിരോധത്തിൽ ഇന്ത്യൻ ക്യാപ്ടൻ ആശാലത ദേവിയും അണിനിരക്കുന്നതോടെ എട്ടാം മത്സരത്തിലും ജയവുമായി മൈതാനം വിടാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ ആന്റണി ആൻഡ്രൂസും സംഘവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |