പി.കെ.കുഞ്ഞാലിക്കുട്ടി
പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ. യു.എ.ഇയുടെ ചരിത്രത്തോടൊപ്പം ജീവിക്കാനും ആ ചരിത്രത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ പാത പിൻപറ്റി രാജ്യത്തെ ലോകത്തിന്റെ മുൻനിരയിൽ എത്തിക്കുന്നതിനാണ് അദ്ദേഹം ജീവിതം മുഴുവൻ ചെലവഴിച്ചത്.
യു.എ.ഇയെ ലോകത്തിന് മാതൃകയായ രാജ്യമാക്കി മാറ്റുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. സ്നേഹത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായാണ് അദ്ദേഹം ഭരണം നിർവഹിച്ചത്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹം പിടിച്ചുപറ്റാൻ സാധിച്ചു. ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
പ്രതിപക്ഷ നേതാവ്
അനുശോചിച്ചു
തിരുവനന്തപുരം: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്കും പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളോട് കരുതലോടെയുള്ള സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |