തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം നൂറുദിനപരിപാടികളോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം കുടപ്പനക്കുന്ന് കൃഷിഭവനിൽ നടന്നു. വി. കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൃഷിഭവൻ ഉദ്യോഗസ്ഥരും കാർഷിക കർമസേനയും സംയുക്തമായി ഒരുക്കിയ 'പഠിക്കാൻ കൃഷിയിടം' എന്ന മാതൃകതോട്ടത്തിൽ തൈകൾ നട്ടു കൊണ്ടാണ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചത്.പാതിരപ്പള്ളി വാർഡ് കൗൺസിലർ കസ്തൂരി എം.എസ്.അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീക്കുള്ള വിത്തുകളുടെയും തൈകളുടെയും വിതരണോദ്ഘാടനം കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി. സി. എൽ നിർവഹിച്ചു. കൃഷിഓഫീസർ സ്നേഹ മോൾസേവ്യർ പദ്ധതി വിശദീകരിച്ചു.ഡോ.ജോമി ജേക്കബ്,കിണാവൂർ വാർഡ് കൗൺസിലർ സുഗതകുമാരി,അസിസ്റ്റന്റ് കൃഷി ഓഫീസർ അജയകുമാർ,കാർഷിക വികസന സമിതി അംഗങ്ങൾ, കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |