SignIn
Kerala Kaumudi Online
Tuesday, 07 May 2024 12.19 PM IST

ഉയരവും വണ്ണവും മാത്രമല്ല,​ സ്ത്രീകൾക്ക് പുരുഷന്മാരോട് താത്‌പര്യം തോന്നുന്നതിന് ഇങ്ങനെയും ചില കാരണങ്ങളുണ്ട്

kk

സ്ത്രികളെയും പുരുഷൻമാരെയും തമ്മിൽ പരസ്പരം ആകർഷിക്കുന്ന ഘടകം എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ കാരണങ്ങൾ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഓരോത്തരിലും ഓരോ തരത്തിലാണ് ആകർഷണം അനുഭവപ്പെടുന്നത്. എന്നാൽ ചില പഠനങ്ങളിൽ നിന്നും സർവേകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന അഭിപ്രായമനുസരിച്ച് പുറംമോടിക്കു പകരം വ്യക്തിത്വത്തിനു പ്രാധാന്യം നല്‍കുന്നവരാണ് വലിയൊരു വിഭാഗം സ്ത്രീകളും എന്നാണ്. ഇതിൽ ഒന്നല്ല ഒരുപാട് ഗുണങ്ങള്‍ സ്ത്രീകളെ പുരുഷനിലേക്ക് അടുപ്പിക്കും.

തങ്ങളെ നന്നായി പരിഗണിക്കുന്ന പുരുഷന്‍മാരെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടും. എന്നാല്‍ അമിതമായ നിയന്ത്രണങ്ങള്‍ വക്കുന്നവരെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. ആവശ്യത്തിന് നീളവും അതിനൊത്ത തടിയുമുള്ള പുരുഷന്‍മാരെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. പുരുഷന്മാരിലെ ചില പ്രത്യേക ഗുണങ്ങളാണ് സ്ത്രീകളില്‍ ആകര്‍ഷണം ചെലുത്തുക. അത്തരത്തിൽ സ്ത്രീകളെ പുരുഷനിലേക്ക് ആകര്‍ഷിക്കുന്ന അഞ്ചു ഗുണങ്ങള്‍ എന്താണെന്ന് നോക്കാം. .

സ്ത്രീകൾക്ക് അങ്ങേയറ്റം ആകർഷകമെന്ന് കരുതാവുന്ന ചില കാര്യങ്ങൾ ഫേഷ്യല്‍ ഹെയറിനെ കുറിച്ചുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. താടിയും മീശയും സ്ത്രീകൾക്ക് വളരെ ഇഷ്ടമാണെന്നാണ് കണ്ടെത്തൽ. താടി തന്നെയാണ് മിക്ക സ്ത്രീകളും ഇഷ്ടപ്പെട്ടുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കാഴ്ചയില്‍ പൗരുഷം തോന്നുന്ന പുരുഷന്മാരെയാണ് പങ്കാളികളാക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നും ഇവർ പറയുന്നു. .

തമാശ പറയാനും ആസ്വദിക്കാനും കഴിവുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ കാര്യമായിരിക്കും. എന്നും തമാശ പറയുന്ന പുരുഷന്മാര്‍ സന്തോഷമായിരിക്കാന്‍ കഴിയുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്. അതുപോലെ തന്നെ തമാശകള്‍ ആസ്വദിച്ച് ചിരിക്കാനും നല്ല ഹ്യൂമര്‍ സെന്‍സുള്ളവര്‍ക്ക് സാധിക്കുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്.

നിസ്വാര്‍ത്ഥതയും ദയയും ഉള്ള പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടും. ബുദ്ധിമുട്ടനുഭവിക്കുന്ന സഹജീവികളോട് കരുണയോട് കൂടി പെരുമാറുകയും നിസ്വാര്‍ത്ഥമായി അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ കൂടുതലായി ഇഷ്ടപ്പെടും. ബാഹ്യമായ സൗന്ദര്യത്തേക്കാള്‍ ഇത്തരം സ്വഭാവമുള്ള പുരുഷനോട് സ്ത്രീക്ക് ആകർഷണം തോന്നാം. വലിപ്പ ചെറുപ്പമില്ലാതെ ഏതു വ്യക്തിയോടും മാന്യമായി പെരുമാറുന്ന പുരുഷനെ ബഹുമാനത്തോടെയാണ് സ്ത്രീകള്‍ കാണുന്നത്.

നിങ്ങളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നു പറയാതിരിക്കുക. എല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങളോടുള്ള കൗതുകം നഷ്ടപ്പെടും. പുരുഷനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹം സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിപ്പിക്കും. അത് കൊണ്ട് തന്നെ ആദ്യമേ തന്നെ നിങ്ങളുടെ എല്ലാ കഥകളും പൂര്‍ണമായും വെളിപ്പെടുത്താതിരിക്കുക. നിഗൂഢമായ ചെറിയൊരു മറ നിങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നത് നല്ലതാണ്.

ഇന്നത്തെ കാലത്ത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മസില്‍ പവര്‍ മുഖ്യമാണ്. പുരുഷത്വത്തിന്റെ ലക്ഷണമായാണ് മസിലുകള്‍ ഇന്ന് കണക്കാക്കപ്പെടുന്നത്. സിക്‌സ് പാക്ക് അല്ലെങ്കിലും വീര്‍ത്തുന്തി പുറത്തേക്ക് വരാത്ത വയറും തടി കുറഞ്ഞ ആരോഗ്യകരമായ ശരീരവും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH, WOMEN INTERSTS IN MEN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.