കായംകുളം: തനിയ്ക്കെതിരെ ഡി.ജി.പിയ്ക്ക് പരാതി നൽകിയതിന് ഡി.വൈ.എസ്.പി കോൺഗ്രസ് നേതാവിനെതിരെ കോടതിയിൽ നൽകിയ സ്വകാര്യ അപകീർത്തി കേസിൽ കോൺഗ്രസ് കായംകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് ഷൈജു മുക്കിലിനെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഡോ. ടി. അമൃത വെറുതേവിട്ടു. 2010 ൽ കായംകുളം ഡി.വൈ. എസ്.പി ആയിരുന്ന സുനീഷ് കുമാറായിരുന്നു പരാതിയുമായി കോടതിയെ സമീപിച്ചത് .സുനീഷ് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഷൈജു മുക്കിൽ ഡി.ജി.പി യ്ക്ക് നൽകിയ പരാതി തനിയ്ക്ക് അപകീർത്തികരമാണന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എസ്.പി കോടതിയെ സമീപിയ്ക്കുകയായിരുന്നു.
ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തിന് ശേഷം പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണന്ന് ബോധ്യപ്പെട്ടതോടെ സുനീഷ് കുമാറിനെ സസ്പെന്റ് ചെയ്തിരുന്നു. അഭ്യന്തര സെക്രട്ടിയാണ് സുനീഷ് കുമാറിനെതിരെ നടപടി ശുപുർശ ചെയ്തത്.ഒരു യുവതിയുടെ പരാതിയിൽ നിരപരാധിയായ യുവാവിനെതിരെ അഞ്ച് ക്രിമിനൽ കേസുകള്‍ ചാർജ്ജ് ചെയ്ത് ജയിലിൽ അടച്ചതായി കണ്ടെത്തിയിരുന്നു. തുർന്ന് നടന്ന അന്വേഷണത്തിലും ധാരാളം ക്രമക്കേടുകൾ പുറത്ത് വരുകയും ചെയ്തിരുന്നു.
ഷൈജുവിനു വേണ്ടി അഡ്വ. എ. അഷറഫുദീൻ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |