SignIn
Kerala Kaumudi Online
Thursday, 19 September 2024 1.24 PM IST

ഹൃദയാഘാതം : ബോക്സർ റിംഗിൽ കുഴഞ്ഞുവീണ് മരിച്ച്

Increase Font Size Decrease Font Size Print Page
musa

മ്യൂണിക്ക്: പ്രൊഫഷണൽ മത്സരങ്ങളിൽ ഇതുവരെ ആർക്കുമുന്നിലും കീഴടങ്ങിയിട്ടില്ലാത്ത ജർമ്മൻ ബോക്‌സർ മൂസ യമകിനെ റിംഗിൽവച്ച് മരണം കീഴടക്കി. മ്യൂണിക്കിൽ നടന്ന മത്സരത്തിൽ ഉഗാണ്ടയുടെ ഹംസ വാൻഡേറയെ നേരിടുമ്പോൾ മൂസ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും 38കാരനായ മൂസയുടെ ജീവൻ രക്ഷിക്കാനായില്ല. .

യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഏഷ്യൻ ചാമ്പ്യൻഷിപ്പും നേടിയ മൂസ വാൻഡഡേറയ്‌ക്കെതിരായ മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് കുഴഞ്ഞുവീണത്. രണ്ടാം റൗണ്ടിൽ വാൻഡഡേറയിൽ നിന്ന് കനത്ത ആക്രമണം നേരിടേണ്ടി വന്നിരുന്നു.

പ്രഫഷണൽ ബോക്‌സിംഗിൽ പങ്കെടുത്ത എട്ട് മത്സരങ്ങളിലും വിജയം നേടിയ താരമാണ് മൂസ യമക്. തുർക്കിയിൽ ജനിച്ച മൂസ 2017-ലാണ് പ്രഫഷണൽ രംഗത്തേക്ക് വരുന്നത്. പിന്നീട് ജർമനിയിലേക്ക് താമസം മാറുകയായിരുന്നു. 2021-ൽ നടന്ന ഡബ്ല്യു.ബി ഫെഡ് അന്താരാഷ്ട്ര കിരീടം നേടിയതോടെയാണ് ലോകപ്രശസ്തനായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, MUSA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.