കൊച്ചി: പ്രമുഖ ഓൺലൈൻ ഫ്രഷ് മാർക്കറ്റായ ഫ്രഷ് ടു ഹോം ബ്രാൻഡ് അംബാസഡറായി പ്രമുഖ ഹിന്ദി നടൻ രൺവീർ സിംഗിനെ നിയമിച്ചു.
ശുദ്ധമായ ഉത്പന്നങ്ങളാണ് ഓരോദിവസവും ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്നതെന്നും ഫ്രഷ് മീനും മീറ്റും താൻ വാങ്ങുന്നത് ഫ്രഷ് ടു ഹോമിൽ നിന്നാണെന്നും രൺവീർ സിംഗ് പറഞ്ഞു. ഗുണമേന്മയിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്ത ഫ്രഷ് ടു ഹോം സൂക്ഷ്മമായ ഗുണനിലവാര പരിശോധനകൾക്ക് പ്രാധാന്യം നൽകുന്ന പുതിയ പരസ്യകാമ്പയിനുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും കമ്പനി സി.ഇ.ഒ ഷാൻ കടവിൽ പറഞ്ഞു. ഇന്ത്യയിലെ 150ൽപ്പരം നഗരങ്ങളിൽ സർവീസ് നടത്തുന്ന ഫ്രഷ് ടു ഹോം രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലേക്കും ഒമാൻ, സൗദി എന്നീ വിദേശ രാജ്യങ്ങളിലേക്കുംകൂടി ഉടനെ ബിസിനസ് വ്യാപിപ്പിക്കുമെന്ന് കമ്പനി സി.ഒ.ഒ മാത്യു ജോസഫ് അറിയിച്ചു. കേരളത്തിലെ 45 സിറ്റികളിൽനിന്നും കമ്പനിയുടെ സേവനം ഇവിടത്തെ ചെറുതും വലുതുമായ എല്ലാ നഗരങ്ങളിലേക്കുംകൂടി വ്യാപിപ്പിക്കും. മത്സ്യകർഷകരെ സംഘടിപ്പിച്ച് സംസ്ഥാനത്താകെ മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നതിനും ഫ്രഷ് ടു ഹോമിന് പദ്ധതിയുണ്ട്.